സിനിമയില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ച്; മോഡലിംഗ് രംഗത്തും കിടപ്പറയിലേക്കുള്ള ക്ഷണം പിടിമുറുക്കുന്നു; പ്രമുഖ നടന്മാര്‍ക്കെതിരെ തുറന്നടിച്ച് പ്രശസ്ത മോഡല്‍

ലണ്ടന്‍: സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കാലങ്ങളുടെ ആയുസ്സുണ്ട്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയെ പിടിച്ചുലച്ച നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. അഭിനയിക്കണമെങ്കില്‍ കിടപ്പറപങ്കിടണമെന്ന അവസ്ഥയ്‌ക്കെതിരെ നടിമാര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

മലയാളത്തിലെന്നല്ല ലോകത്തെല്ലായിടത്തും സ്ത്രീകള്‍ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സിനിമയ്ക്കപ്പുറം മോഡലിംഗ് രംഗത്തും ഇത്തരം സമ്പ്രദായങ്ങള്‍ കൊടികുത്തി വാഴുകയാണ്. മോഡലിംഗ് രംഗത്തെത്തുന്നവരില്‍ മിക്കവരുടെയും സ്വപ്‌നമാണ് ലണ്ടനിലെ ഫാഷന്‍ രംഗത്ത് മിന്നിത്തിളങ്ങുകയെന്നത്. എന്നാല്‍ ഇവിടെയും പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയാകുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രശസ്ത മോഡല്‍ ജാസ് ഈഗര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. പ്രമുഖ മാധ്യമമായ ഡെയ്‌ലി മെയിലിനോടാണ് ഈഗര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ചൂഷണത്തിന് നിന്ന് കൊടുക്കാത്തവര്‍ മേഖലയില്‍ നിന്ന് പുറത്താകുമെന്നാണ് 20 കാരിയായ മോഡല്‍ പറയുന്നത്. കോംപ്രമൈസ് ചെയ്യുന്നവര്‍ ഉയരങ്ങളിലെത്തും. അവര്‍ക്ക് വേണ്ടി കോടികള്‍ മുടക്കാനായി നിരവധി പേരുണ്ടെന്നും ഈഗര്‍ പറയുന്നു.

തുടക്കക്കാര്‍ക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് വരെ ലഭിക്കുമ്പോള്‍ വന്‍കിട മോഡലുകള്‍ക്ക് രണ്ട് മില്യണ്‍ വരെ പൗണ്ട് പ്രതിഫലം ലഭിക്കും. കിടപ്പറ പങ്കിടാന്‍ തന്നെ നിരവധി പേര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഈഗര്‍ വ്യക്തമാക്കി. വമ്പന്‍ പ്രതിഫലമായിരുന്നു ഓഫര്‍. മാത്രമല്ല മോഡലിംഗ് രംഗത്ത് മികച്ച കരിയറും ഓഫറുകളില്‍ പെടും. ലണ്ടന്‍ ഫാഷന്‍ വ്യവസായത്തിലെ വലിയ ഏജന്‍സികളും പേര് കേട്ട മോഡലുകളും ഇത്തരം ചൂഷണങ്ങളുടെ ഭാഗമാണെന്നും അവര്‍ ചൂണ്ടികാട്ടി.

പ്രമുഖ നടന്‍മാരും ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ഈഗര്‍ വെളിപ്പെടുത്തി. ഇവര്‍ക്കുവേണ്ടി വലിയ തോതില്‍ മാഫിയ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. വഴങ്ങാത്തവരെ ക്രൂരമായി പീഡിപ്പിക്കാന്‍ പോലും ഇത്തരക്കാര്‍ മടിക്കില്ലെന്നും അവര്‍ പറഞ്ഞു. തനിക്കും ഇത്തരം മോശം അനുഭവം നിരവധി തവണ നേരിടേണ്ടിവന്നിട്ടുണ്ട്.

കിടപ്പറ പങ്കിടണമെന്ന പ്രമുഖ ഏജന്‍സിയുടെ ആവശ്യം താന്‍ നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതി പറയുന്നു. അധികം വൈകാതെ ജോര്‍ജ് എന്ന പേരിലുള്ള ഒരാള്‍ തന്നെ സമീപിപ്പിക്കുയും ഒരു പ്രമുഖ നടനൊപ്പം ഡിന്നര്‍ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ മോഡലിംഗ് രംഗത്തേക്കാണ് വന്നതെന്നും വേശ്യാവൃത്തിയല്ല തന്റെ പണിയെന്നും മറുപടി നല്‍കിയതായും ഈഗര്‍ പറയുന്നു.

എന്നാല്‍ ജോര്‍ജ് പിന്നീടും ഇതേ ആവശ്യവുമായി നിരവധി തവണ രംഗത്തെത്തിയിരുന്നു. പലപ്പോഴും ഭീഷണിയുടെ സ്വരത്തിലേക്കും കാര്യങ്ങള്‍ കടന്നിരുന്നു. എന്നാല്‍ മോഡലിങ് രംഗത്ത് തിളങ്ങാനായി ശരീരം പങ്കിടാന്‍ തയ്യാറായില്ലെന്നും ഈഗര്‍ വ്യക്തമാക്കി. മോഡലിംഗ് രംഗത്ത് നിലനില്‍ക്കുന്ന ഇത്തരം പ്രവണകള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News