ഓണവും പെരുന്നാളുമൊക്കെ വരുകയല്ലേ; ദേ ഇത് ഒന്ന് പരീക്ഷിക്കൂ

സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ് മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ് മീന്‍ ആണ് ഉപയോഗിച്ചത്.

നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് ) 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി – രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി – അര കപ്പ്
പച്ചമുളക് – 6 എണ്ണം
ഉലുവ – 1 ടീസ്പൂണ്‍
വിനാഗിരി – ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
ഉപ്പു – പാകത്തിന്

തയ്യാറാക്കുന്ന വിധം:
നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.

ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്‌ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക.

ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച് ആറിച്ചു ഇതില്‍ ഒഴിക്കണം.

ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.
മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
മീന്‍ വറക്കുമ്പോള്‍ നന്നായി മൂപ്പിക്കാന്‍ ശ്രെദ്ധിക്കുക, എന്നാല്‍ കരിയുകയും അരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News