അമ്മയെ കൊന്ന് ഹൃദയം ഭക്ഷിച്ച് മകന്‍; മദ്യലഹരിയില്‍ നാടിനെ നടുക്കിയ ക്രൂരത

കോലാപ്പൂര്‍: മദ്യ ലഹരിയില്‍ ഭക്ഷണത്തിനുവേണ്ടി അമ്മയുമായി വഴക്കിട്ട മകന്‍ ഒടുവില്‍ അമ്മയെ കൊന്ന് ഹൃദയം പുറത്തെടുത്ത് ഭക്ഷിച്ചു. ചട്‌നിയും കുരുമുളക് പൊടിയും കൂട്ടിയാണ് മകന്‍ അമ്മയുടെ ഹൃദയം അകത്താക്കിയത്.

മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് 27 കാരനായ മകന്‍ സുനില്‍ കുച്ചക്കര്‍ണി അമ്മ യെലവയെ കൊന്ന് ഹൃദയം തിന്നത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് സുനില്‍. ഭാര്യയും മക്കളും വീട്ടില്‍ പോയസമയത്തായിരുന്നു സുനിലിന്റെ ക്രൂരത.

മദ്യപിച്ച് ലക്കുകെട്ട് വരുന്ന വഴി അയലത്തെ വീട്ടില്‍ സുനില്‍ ഭക്ഷണം ചോദിച്ചെത്തിയിരുന്നു. അബോധാവസ്ഥയിലെത്തിയ സുനിലിനെ അവര്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് സുനില്‍ വീട്ടിലെത്തി ആഹാരത്തിനായി അമ്മയോട് വഴക്കിട്ടത്. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുനില്‍ അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ശരീരം പിളര്‍ന്ന് ഹൃദയം ഭക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പിന്നീട് കൈകളിലും ദേഹത്തും രക്തക്കറയുമായി ഇയാള്‍ പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നിയ അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വീടിനകത്തെ പരിശോധനയില്‍ പൊലീസ് യെലവയുടെ മൃതദേഹത്തിന് സമീപം ഹൃദയത്തിന്റെ പാതിഭാഗം പ്ലേറ്റില്‍ ചട്‌നിയും കുരുമുളകും ചേര്‍ത്ത നിലയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News