സെന്‍കുമാറിനെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

കൊച്ചി : വ്യാജരേഖ കേസില്‍ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സെന്‍ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എന്നാല്‍ സെന്‍കുമാറിനെ അടുത്തമാസം 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെന്‍കുമാര്‍ വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം കൈപ്പറ്റിയെന്നാണ് കേസ്. അവധിയിലായിരുന്ന എട്ടുമാസം വ്യാജ രേഖ സമര്‍പ്പിച്ച് മെഡിക്കല്‍ അവധിയാക്കി മാറ്റി സര്‍ക്കാരില്‍നിന്ന് 8 ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

വിജിലന്‍സ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത് . ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News