സ്വാശ്രയപ്രവേശനം: അര്‍ഹരായവര്‍ക്ക് അവസരം നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ബാങ്ക് ഗ്യാരണ്ടി അടയ്ക്കാനാവാത്തതു കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണിക്കാര്യം.

അര്‍ഹരായ എല്ലാ വര്‍ക്കും പ്രവേശനം ഉറപ്പാക്കും. ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ തന്നെ പ്രവേശനം നല്‍കാമെന്ന് ഒന്‍പത് മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കോളേജുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ കോടതി രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി. ബാങ്ക് ഗ്യാരണ്ടി അടയ്ക്കാനാവാത്തതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നത് തടയണമെന്നാവശ്വപ്പെട്ടാണ് രമേശ് ഹര്‍ജി നല്‍കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here