പെരുന്നാളിന്റെ മൊഞ്ച് കൂട്ടാന്‍ കൊതിയൂറും ചെമ്മീന്‍ ബിരിയാണി

ചോറിനു ആവശ്യമായ സാധനങ്ങള്‍ :

ബസ്മതി അരി – 2 കപ്പ്
ചൂട് വെള്ളം 4 കപ്പ്
കറുകപ്പട്ട 2 , .ഗ്രാമ്പൂ 4 .ഏലക്ക 2 നാരങ്ങാ നീര് – ഒരു സ്പൂണ്‍ , ഉപ്പ് .
വയണയില 1 (വേണമെങ്കില്‍ മാത്രം )

ചെമ്മീന്‍ വറക്കാന്‍ വേണ്ടത് :

ചെമ്മീന്‍ നല്ലത് പോലെ കഴുകി വൃത്തിയാക്കി വെയ്ക്കുക.അല്പം മുളക് പൊടിയും മഞ്ഞള്‍പൊടിയും കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും അല്പം നാരങ്ങാ നീരും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെചെക്കുക .എന്നിട്ട് എണ്ണയില്‍ വറതെടുക്കുക.

ചെമ്മീന്‍ മസാലയ്ക്ക് വേണ്ടത് :

ചെമ്മീന്‍ – അര കിലോ
സവാള 2 അരിഞ്ഞത്
വെളുത്തുള്ളി അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 4 (എരിവു അനുസരിച്ച് കൂട്ടിക്കോളു)
തക്കാളി – 2 അരിഞ്ഞത് ( തക്കാളിയ്ക്ക് പകരം തൈര് ആയാലും മതി )
പുതിനയില, മല്ലിയില അരിഞ്ഞത്
നാരങ്ങാ നീര് ഒരു സ്പൂണ്‍
മഞ്ഞള്‌പൊടി – 1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി – 1 ടീ സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല – ഒരു ടേബിള്‍ സ്പൂണ്‍.
ഇതില്‍ ഈസ്റ്റെര്‌ന് ബിരിയാണി മസാല ഉപയോഗിച്ചു.വേണമെങ്കില്‍ ബിരിയാണി മസാല നമുക്ക് തയ്യാറാക്കുകയും ചെയ്യാം.അതിനു വേണ്ടത് ഗ്രാമ്പൂ 4 , പെരുംജീരകം അര ടീസ്പൂണ്‍ , ഏലയ്ക്ക രണ്ടെണ്ണം ,കറുവപ്പട്ട ഒന്ന്, തക്കോലം ഒന്ന് ,ജാതിപത്രി 3,
കല്പൂവ് 3 എണ്ണം, വയണയില 1 ഇത്രയും വറത്തു പൊടിയ്ക്കണം.

അലങ്കരിക്കാന്‍ :
സവാള 1 വറത്തത്
അണ്ടിപരിപ്പ് – .10- 15
ഉണക്കമുന്തിരിങ്ങ – 10 – 15
പുതിനയില, മല്ലിയില
സാഫ്രോണ്‍
റെഡ് ഫുഡ് കളര്‍ – 2 തുള്ളി ( വേണമെങ്കില്‍ മാത്രം )
നെയ്യ്
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

റോസ് വാട്ടര്‍ .അരി വേവുന്ന വെള്ളത്തില്‍ അല്പം ചേര്‍ക്കാം .
പെനാപ്പിള്‍ എസ്സെന്‍സ് . ചോറും മസാലയും സെറ്റ് ചെയ്യുമ്പോള്‍ ഇടയ്ക്കു ഇടയ്ക്ക് അല്പം ചേര്‍ത്താല്‍ നല്ല മണം കിട്ടും

ഉണ്ടാക്കുന്ന വിധം:
അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.മുപ്പതു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്‍ന്നു കഴിയുമ്പോള്‍ ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു നാല് കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത് നാരങ്ങാ നീര് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.അരി വേവ് ആകുമ്പോള്‍ തീയ് അണയ്ക്കുക .വെള്ളം വറ്റുന്നതാണ് കണക്ക്..
ഒരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള അരിഞ്ഞതും അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറത്തു മാറ്റി വയ്ക്കുക.

ചെമ്മീന്‍ മസാല

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന സവാളയും , ഇഞ്ചി , വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എന്നിവയും ചേര്ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മഞ്ഞള്‌പൊ്ടിയും ബിരിയാണി മസാലയും ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഇളക്കി , വറത്തു വെച്ചിരിക്കുന്ന ചെമ്മീനും ചേര്ത്തു മസാലയെല്ലാം നന്നായി ചെമ്മീനില്‍ യോജിപ്പിച്ച് അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.(ഗ്രേവി ഒട്ടും ഇല്ലാതെ ഡ്രൈ ആയെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍ വെള്ളം കൂടി ഒഴിച്ചോള്.).അഞ്ചു മിനിറ്റ് കഴിഞ്ഞു തീയ് അണയ്ക്കുക.ചെമ്മീന്‍ മസാല തയ്യാര്‍ .

ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക.എന്നിട്ട് ചോറ് നിരത്തിയിടുകചെമ്മീന്‍ മസാല കൂട്ട് നിരത്തുക.വീണ്ടും ചോറ് ഇടുക ,അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് ഇടയില്‍ വിതറാം..വീണ്ടും ചെമ്മീന്‍ മസാല നിരത്തിയിടുക, ചോറും നിരത്തുക. ഇടയ്ക്ക് അലപം പൈനാപ്പിള്‍ എസ്സെന്‍സ് ചേര്‍ക്കുക..ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കുക .രണ്ടു മൂന്നു തുള്ളി എസ്സെന്‍സ് ചേര്‍ക്കുക .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 5 മിനിട്ട് വേവിയ്ക്കുക… തീയ് അണച്ച് 5 മിനിറ്റ് അടച്ചു തന്നെ വെയ്ക്കുക..ചെമ്മീന്‍ ബിരിയാണി തയ്യാര്‍
ശ്രദ്ധിക്കുക
ചെമ്മീന്‍ മസാല ഗ്രേവിയുടെ നിറം ചോറില്‍ പിടിയ്ക്കുന്നത് കൊണ്ട് ചോറിനു നിറം കിട്ടും,സാഫ്രോണ്‍ ,ഫുഡ് കളര്‍ എന്നിവ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. . ബിരിയാണി തയ്യാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News