യോഗി സര്‍ക്കാര്‍ മദ്രസകളുടെ പൂര്‍ണവിവരം ശേഖരിക്കുന്നു; എന്തിനുവേണ്ടി

ലഖ്‌നൗ; യു പിയിലെ മദ്രസ്സകളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാനുള്ള നീക്കത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനായി പുതിയ പദ്ധതി തന്നെ യോഗി ആവിഷ്‌കരിച്ചിട്ടുണ്ട്. മദ്രസ്സകളെകുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനായി പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് യു പി സര്‍ക്കാര്‍.

വ്യാജന്‍മാരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തിരിച്ചറിയുന്നതിനാണ് പുതിയ വെബ്‌സൈറ്റെന്നാണ് യോഗി സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളും വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് ഉത്തരവിട്ടു കഴിഞഅഞു. മദ്രസകളിലെ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും പൂര്‍ണ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

സംസ്ഥാനത്ത് 8000 ത്തോളം മദ്രസകള്‍ക്ക് ഗവര്‍ണ്‍മെന്റ് അംഗീകാരമുണ്ട്. ഇവയെല്ലാം വെബ്‌സൈറ്റിലേക്ക് പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 560 മദ്രസകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെയാണ് യു പിയില്‍ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ മദ്രസകളില്‍ നിര്‍ബന്ധമായും നടപ്പാക്കി അതിന്റെ വീഡിയോ സമര്‍പ്പിക്കണമെന്ന യോഗി സര്‍ക്കാരിന്റെ ഉത്തരവ് വലിയ വിവാദമായിരുന്നു. പുതിയ ഉത്തരവിനെതിരെയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here