‘അമേരിക്കയില്‍ നിന്ന് ഡോളര്‍ അല്ല നിലക്കടലയാണ് ലഭിച്ചത്’; ട്രംപിന് പാക്കിസ്ഥാന്റെ പരിഹാസം

ലാഹോര്‍: പാകിസ്താന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പാക്കിസ്ഥാന്റെ പരിഹാസ മറുപടി. രാജ്യത്തിന് കോടികളൊന്നും അമേരിക്ക നല്‍കിയിട്ടില്ലെന്നും ‘നിലക്കടല’ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നുമാണ് പാക്കിസ്ഥാന്റെ പക്ഷം. ഭരണകക്ഷിയിലെ പ്രമുഖ നേതാവും മുന്‍ആഭ്യന്തരമന്ത്രിയുമായിരുന്ന ചൗധരി നിസാറാണ് അമേരിക്കയ്‌ക്കെതിരം പരിഹാസവുമായി രംഗത്തെത്തിയത്.

പാകിസ്താന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് പാകിസ്താന് ലഭിച്ച സഹായം എത്രയാണെന്ന് പരിശോധിക്കണമെന്നും നിസാര്‍ ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരായ പോരാട്ടം നടത്തിയതിന് അമേരിക്ക പ്രതിഫലമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 50 കോടി ഡോളര്‍ ആവശ്യപ്പെട്ടുവെങ്കിലും 20 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക നല്‍കിയതെന്നും നിസാര്‍ ചൂണ്ടികാട്ടി.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പാക്കിസ്ഥാന് കോടികളുടെ ധനസഹായം നല്‍കിയതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News