
സിംല: ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലുളള അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് എന്നാല്‍ വീരഭദ്രസിംഗാണ്. 83 കാരനായ വീരഭദ്രസിംഗ് 2012 മുതല്‍ ഹിമാചലിന്റെ മുഖ്യമന്ത്രിയായി തുടരുകയാണ്. 1983 ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇദ്ദേഹമെത്തിയത്. 90 വരെ തുടര്‍ച്ചയായി ഭരിച്ച അദ്ദേഹം പിന്നീട് 93 മുതല്‍ 98 വരെയും 2003 മുതല്‍ 2007 വരെയും മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തെരെഞ്ഞെടുപ്പ് പോരാട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അന്ത്യ ശാസനവുമായി വീരഭഗ്രസിംഗ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നേരിടുന്ന പ്രതിസന്ധി നന്നായി അറിയാവുന്ന വീരഭദ്രസിംഗ് ഹൈക്കമാന്റിന് മുന്നില്‍ നാല് നിര്‍ദ്ദേശങ്ങളാണ് വെച്ചിരിക്കുന്നത്.
തന്നെ തെരെഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, മകന്‍ വിക്രമാദിത്യ സിംഗിനെ പി സി സി അധ്യക്ഷനാക്കണം, സുശീല്‍ കുമാര്‍ ഷിണ്ടയെ ഹിമാചലിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. ഇത് പാലിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും വീരഭദ്ര സിംഗിന്റെ ഭീഷണിയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here