ആ റൂമില്‍ വച്ചാണ് അവള്‍ കരഞ്ഞത്,കല്‍പ്പനയുടെ മരണത്തെക്കുറിച്ച് മനോജ് കെ ജയന്‍

കല്‍പ്പനയുടെ മകള്‍ ശ്രീമയിയെക്കുറിച്ചാണ് ഒരഭിമുഖത്തില്‍ മനോജ് കെ ജയന്‍ ഇത് പറഞ്ഞത്. ശ്രീമയിക്ക് ഉർവശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ശ്രീമയി സ്കൂളിലേക്ക് പോയിരുന്നു.

‘മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാബാദിൽ നിന്നു കൊണ്ടുവന്നപ്പോൾ ‘‘പബ്ലിക്കിനു മുന്നിൽ കരയാൻ ഇഷ്ടമില്ല, ഒരു റൂമിൽ വച്ച് അമ്മയെ കാണണം’ എന്നവൾ ആശയോടു പറഞ്ഞു.ടീച്ചറായ ആശയും ശ്രീമയിയും മാത്രമേ ആ മുറിയിൽ കയറിയുള്ളൂ. അപ്പോഴാണ് ശ്രീമയി കരഞ്ഞത്.മനോജ് കെ ജയന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News