ചീങ്കണ്ണിയും പാമ്പും ഒ‍ഴുകിയെത്തിയത് തന്‍റെ വീട്ടിലല്ല; തങ്ങൾ സുരക്ഷിതര്‍; ബാബു ആന്‍റണി

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  വീട്ടിനുളളിൽ ചീങ്കണ്ണിയും പാമ്പും ഒ‍ഴുകിയെത്തിയെന്ന വാർത്തകളെ തുടർന്ന് പ്രതികരണവുമായി നടൻ ബാബു ആന്‍റണി രംഗത്തെത്തി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ബാബു ആന്‍റണിയുടെ വിശദീകരണം.
ഹൂസ്‌റ്റണിലെ തന്‍റെ വീടിന് ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ് മലമ്പാമ്പും ചീങ്കണ്ണിയും കയറിയതെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകണ്ട് പലരും വിളിച്ചിരുന്നു. താനും കുടുംബവും സുഹൃത്തുക്കമെല്ലാം സുരക്ഷിരരാണെന്നും ബാബു ആന്‍റണി ഫെയ്സ് ബുക്കിൽ കുറിച്ചു.
ബാബു ആന്‍റണിയുടെ സഹോദരനും നടനുമായ തമ്പി ആന്‍റണിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് കാരണം. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ ബാബു ആന്‍റണിയുടെ വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയെന്നായിരുന്നു ഫെയ്സ് ബുക്ക് പൊസ്റ്റ്. ഇതേ തുടർന്ന് മറ്റൊരിടത്തേക്ക് ബാബു ആന്‍റണി താമസം മാറിയെന്നും എഫ്ബി പോസ്റ്റിൽ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോ‍ഴത്തെ പ്രധാനം കാര്യം ഇതോന്നുമല്ലെന്നും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ബാബു ആന്‍റണി പറഞ്ഞു. രക്ഷാപ്രവർത്തകർക്കും അമേരിക്കൻ മാധ്യമങ്ങൾക്കും നന്ദി പറഞ്ഞാണ് ബാബു ആന്‍റണി ഫെയ്സ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News