ക‍ഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മികച്ചതെന്ന് ഐസിസി ബിസിസിഐ സംഘം

തിരുവനന്തപുരം: രാജ്യാന്തര 20-20 ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുന്ന ക‍ഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി BCCI–ICC സംഘം.തിരുവനന്തപുരത്തെ ക‍ഴക്കൂട്ടം ഗ്രീന്‍ഫീന്‍ഡ് സ്റ്റേഡിയം മികച്ചതാണെന്നും രാജ്യാന്തര മല്‍സരത്തിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിനുണ്ടെന്നും ICC അക്രഡിറ്റേഷന്‍ ഉടന്‍ ലഭ്യമാകുമെന്നും ICC മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് വ്യക്തമാക്കി.അതേസമയം നവംബര്‍ 7ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരത്തിനായുള്ള ഒരുക്കങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

രാജ്യാന്തര 20-20 ക്രിക്കറ്റ് മല്‍സരത്തിലെ ആവേശമുണര്‍ത്തുന്ന ഒരു മല്‍സരത്തിനാണ് തിരുവനന്തപുരത്തിന്‍റെ അഭിമാനമായ ക‍ഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്.ഇന്ത്യ–ന്യൂസിലാന്‍ഡ് മല്‍സരം നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ സൗകര്യങ്ങള്‍ പരിശോധിച്ച് ICC യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധസംഘം സ്റ്റേഡിയത്തിലെത്തിയത്.

ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്,ബിസിസിഐ അ‍ഴിമതി വിരുദ്ധ സമിതി തലവന്‍ എന്‍.എസ്.വിര്‍ക്ക്,ബിസിസിഐ ജനറല്‍ മാനേജര്‍ എം.വി.ശ്രീധര്‍,സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്‍.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘം ഗ്രൗണ്ടിന്‍റെ എല്ലാ സൗകര്യങ്ങളും പരിശോധിച്ചു.സ്റ്റേഡിയത്തിലെ പിച്ച്,‍ഗ്യാലറികള്‍,കളിക്കാര്‍ക്കും ഒഫിഷ്യല്‍സിനുമുള്ള സൗകര്യങ്ങള്‍,ക്യാമറാ ടെലിക്കാസ്റ്റിംഗ് ഫെസിലിറ്റി,ലൈറ്റിന്‍റെ പ്രകാശം തുടങ്ങിയ എല്ലാ കാര്യങ്ങളും സംഘം പരിശോധിച്ചു.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മനോഹരവും രാജ്യാന്തര മല്‍സരത്തിനായുള്ള എല്ലാ സൗകര്യവും ഉള്ളതാണെന്നും ജവഗല്‍ ശ്രീനാഥ് വ്യക്തമാക്കി. എല്ലാ പരിശോധനകളുടെയും സമഗ്ര റിപ്പോര്‍ട്ട് ഉടന്‍ ICC കൈമാറുമെന്നും സംഘം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News