ഗൊരഖ്പൂര്‍ ശിശുക്കളുടെ ശവപറമ്പ്; ഓരോ മാസവും 100 ലധികം ശിശുക്കള്‍ പിടഞ്ഞ് മരിക്കുന്നു; ഈ മാസം ഇതുവരെ 290 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി

ലക്‌നൗ: ഈ മാസം മാത്രം ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത് 290 പേരാണെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ പി കെ സിംഗ് വെളിപ്പെടുത്തി. നിയോ നാറ്റല്‍ ഐ സി യു വില്‍ 213 പേരും 77 പേര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് വാര്‍ഡിലുമാണ് മരിച്ചതെന്ന് സിംഗ് പറഞ്ഞു. 1,250 പേരാണ് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആശുപത്രിയില്‍ മരണപ്പെടുകയുണ്ടായത്. ഇതില്‍ അധികവും മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ വാര്‍ഡുകളിലായിരുന്നു.

37 കുട്ടികള്‍ ആഗസ്ത് 27 മരിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ജനുവരി(152), ഫെബ്രുവരി(122), മാര്‍ച്ച്(159), ഏപ്രില്‍(123), മെയ്(139), ജൂണ്‍(137) ജൂലൈ(128) എന്നിങ്ങനെയാണ് ഈ വര്‍ഷം ഓരോ മാസങ്ങളിലും കുട്ടികള്‍ ആശുപത്രിയില്‍ മരിച്ചത്‌. നിരവധി ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ തേടി കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍ വളരെ നേരത്തെ കൊണ്ടുവന്നെങ്കില്‍ മാത്രമാണ് ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുകയുള്ളുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം

കനത്തമഴയും വെളളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നു. ഈ മാസം ആദ്യം ബി ആര്‍ ഡി മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതില്‍ അധികം കുട്ടികള്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News