തൃശൂരില്‍ കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതിരപ്പിള്ളിയില്‍ ചരസും കഞ്ചാവും കണ്ടെടുത്തു

തൃശൂര്‍:  ഓണാഘോഷത്തിനു മുന്നോടിയായി ചാലക്കുടി എക്‌സൈസ് റെയ്ഞ്ചും അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനും സംയുക്തമായി നടത്തിയ തെരച്ചിലില്‍ വാല്‍പാറയില്‍ നിന്ന് ചരസും കഞ്ചാവും കണ്ടെടുത്തു. പുഴയോട് ചേര്‍ന്നുള്ള പാറക്കെട്ടില്‍ നിന്നാണ് അഞ്ച് ഗ്രാം ചരസും ഇരുപത് ഗ്രാം കഞ്ചാവും കണ്ടെടുത്തത്.

ചരസ് ഉപയോഗിക്കുന്നതിനുള്ള ആഢംബര പൈപ്പും, ബെന്‍സീന്‍ അടങ്ങിയ പശയും ഇതിനു സമീപത്തു നിന്ന് കണ്ടെത്തി. ടൂറിസ്റ്റുകളും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും മുഖേന ജില്ലയില്‍ മയക്കുമരുന്ന ഉപയോഗം ഓണക്കാലത്ത് വര്‍ധിക്കും എന്ന ഇന്‍ലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും പ്രദേശങ്ങളിലും വച്ചാണ് മയക്കു മരുന്നിന്റെ കൈമാറ്റം നടക്കുകയെന്നും, ഉപയോഗത്തിനായി ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എക്‌സൈസ് സംഘം പറഞ്ഞു. ചാലക്കുടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എ.എം അബ്ദുള്‍ ജമാല്‍, കൊന്നപ്പള്ളി ഫോറസ്റ്റ് ഓഫീസര്‍ എന്‍.എം സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here