കണ്ണൂര്‍ സര്‍വ്വകലാശാലയിലും തുവെള്ളക്കൊടി മാത്രം; എസ് എഫ് ഐക്ക് ചരിത്ര ജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളില്‍ 56 ലും എസ്എഫ്‌ഐ യൂണിയന്‍ നേടി. എംഎസ്എഫ് , കെഎസ്‌യു, എബിവിപി സംഘടനകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്എഫ്‌ഐ മികച്ച വിജയം കൈവരിച്ചത്. ‘ മത വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നിര്‍മലഗിരി കോളേജ്, ദേവമാതാ കോളേജ്, ഇരിട്ടി എസ്എന്‍ജി എന്നീ കോളേജുകള്‍ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് എബിവിപിയില്‍നിന്നും കാസര്‍കോട് ഗവ. കോളേജ് യുഡിഎസ്എഫില്‍നിന്നും പെരിയ അംബേദ്കര്‍ കോളേജ് കെഎസ്‌യുവില്‍നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ മാനന്തവാടി, മാത്തില്‍ ഗുരുദേവ് കോളേജ്, ആദിത്യകിരണ്‍ കോളേജ്, പയ്യന്നുര്‍ നെസ്റ്റ്, കോറോം എന്‍ജിനീയറിങ് കോളേജ്, സ്വാമി ആനന്ദ തീര്‍ഥ ക്യാമ്പസ്, പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്, ഐഎച്ച്ആര്‍ഡി നെരുവംബ്രം, മൊറാഴ കോളേജ്, തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പട്ടുവം ഐ എച്ച് ആര്‍ ഡി, തിമിരി ഔവര്‍ കോളേജ്, ഇരിട്ടി ഐഎച്ച്ആര്‍ ഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐ എച് ആര്‍ ഡി, പുറക്കുളം ഐ എച്ച് ആര്‍ ഡി,കല്യാശ്ശേരി ആംസ്റ്റക്,മാങ്ങാട്ടുപറമ്പ് സര്‍വകലാശാല ക്യാമ്പ്‌സ്,. നീലേശ്വരം പി കെ രാജന്‍ ക്യാമ്പസ്, മടിക്കൈ ഐഎച്ച്ആര്‍ഡി, ചീമേനി ഐഎച്ച്ആര്‍ഡി, കാഞ്ഞങ്ങാട് സ്വാമി സദ്ഗുരു നിത്യാനന്ദ എന്‍ജിനിയറിങ് കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും എതിരില്ലാതെയാണ് എസ് എഫ് ഐ യൂണിയന്‍ നേടിയത്.

മാനന്തവാടി ഗവ.കോളേജ്,പി കെ കാളന്‍ മെമ്മോറിയല്‍ ഐ എച്ച് ആര്‍ ഡി,മേരിമാതാ കോളേജ്,മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് മുട്ടനുര്‍ കോണ്‍കോഡ്,ചൊക്ലി ഗവ കോളേജ്,പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ,ബ്രണ്ണന്‍ കോളേജ്,എസ് എന്‍ കോളേജ്,എസ്എന്‍ജി തോട്ടട,വനിതാ കോളേജ്,ശ്രീകണ്ഠപുരം എസ്ഇഎസ്,ആലക്കോട് മേരിമാതാ,പെരിങ്ങോം ഗവ കോളേജ, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, സനാതന നീലേശ്വരം, സി കെ നായര്‍ പടന്നക്കാട്, അംബേദ്കര്‍ പെരിയ, സെന്റ് പയസ് രാജപുരം, എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളേജ്, മുന്നാട് പീപ്പിള്‍സ്, എസ്എന്‍ഡിപി കാലിച്ചാനടുക്കം, ഉദുമ ഗവ. കോളേജ്, സെന്റ്‌മേരീസ് ചെറുപനത്തടി, കുമ്പള ഐഎച്ച്ആര്‍ഡി കോളേജ് , തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കിയത്.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News