‘പ്രിയപ്പെട്ട സുഹറ റാഷിദ്, നിന്റെ കണ്ണുനീര്‍ ഈ രാജ്യത്തിന്റേതുകൂടിയാണ്’; അഭിമാനിക്കണം പോരാട്ടവീര്യമുള്ള ബാപ്പയെ ഓര്‍ത്ത്

ജമ്മു കശ്മീര്‍: ഇന്ത്യയില്‍ ഏറ്റവുമധികം ചോരപൊടിയുന്ന ഇടങ്ങളിലൊന്ന് കശ്മീര്‍ താഴ്‌വരയാണ്. സ്വാതന്ത്ര്യന്റെ പുലരിയിലേക്ക് രാജ്യം പിറന്നുവിണതുമുതല്‍ കശ്മീരില്‍ വെടിയൊച്ചകളും മുഴങ്ങിതുടങ്ങി. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോള്‍ കശ്മീര്‍ അതിര്‍ത്തിയും രക്തരൂക്ഷിതമാകും.

നിരവധി സാധാരണക്കാരും ഉദ്യോഗസ്ഥരും ഇവിടെ പിടഞ്ഞ് വീണ് മരിക്കാറുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ തീവ്രവാദികളാണ് കശ്മീരിനെ എപ്പോഴും അശാന്തമാക്കുന്നത്. അത്തരത്തിലുള്ള ആക്രമണമാണ് ഇപ്പോഴും കശ്മീരില്‍ അരങ്ങേറുന്നത്. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളുടെ ആക്രമണം ശക്തമായതോടെയാണ് കഴിഞ്ഞ ദിവസവും ഇവിടെ വെടിയൊച്ചകള്‍ മുഴങ്ങിയത്.

എന്നാല്‍ വെടിയൊച്ചകള്‍ക്കൊടുവില്‍ കശ്മീരില്‍ നിന്ന് പുറത്തുവരുന്ന ചിത്രം ആരുടേയും കണ്ണുകള്‍ നനയിക്കുന്നതാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന സുഹറാ റാഷിദെന്ന പെണ്‍കുട്ടിയുടെ ചിത്രം രാജ്യമാകെ ചര്‍ച്ചയാകുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ അബ്ദുള്‍ റാഷിദിന്റെ മകളാണ് സുഹറ.

തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് ജമ്മു കാശ്മീര്‍ പൊലീസിലെ അസിസ്റ്റന്റ സബ് ഇന്‍സ്‌പെക്ടറായ അബ്ദുള്‍ റാഷിദ് തീവ്രവാദികളുടെ വെടിയേറ്റു മരിക്കുന്നത്. ജോലി കഴിഞ്ഞ് സ്‌റ്റേഷനിലേക്ക് മടങ്ങുന്ന വഴിയാണ് ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ റാഷിദിന് നേരെ വെടിയുതിര്‍ത്തത്. പ്രത്യാക്രമണം നടത്താനായി തോക്ക് കൈയ്യിലെടുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അബ്ദുള്‍ റാഷിദ് വീണുപോയിരുന്നു.

Zohra, daughter Indian police officer Abdul Rasheed, who was killed in a shootout with suspected rebels, during a ceremony at the police headquarters in Srinagar, Indian controlled Kashmir, Monday, Aug 28, 2017. (AP Photo/Mukhtar Khan)

റാഷിദിന്റെ മരണവാര്‍ത്തയെത്തുമ്പോള്‍ ഒന്നുമറിയാതെ സുഹറ സ്‌കൂളില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിക്കുകയായിരുന്നു. അവളെ അത് അറിയിക്കാനുള്ള ആത്മധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. ഒന്നും അറിയിക്കാതെ അവളെ വീട്ടിലെത്തിക്കുകയായിരുന്നു. പക്ഷെ വീടിന്റെ മുന്‍വശമെത്തുമ്പോഴേക്കും ആ കുഞ്ഞ് മനസ്സ് അപകടം മണത്തു. അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.

വീട്ടിലേക്ക് ഓടി കയറിയ അവള്‍ അച്ഛന്റെ നിശ്ചലമായ ശരീരം ഒരു നോക്ക് കണ്ടു. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്കോടിയ കുഞ്ഞ് സുഹറ ഏവര്‍ക്കും നൊമ്പരമായി. ഒരുപാട് സ്വപ്‌നങ്ങളും ബാക്കിയാക്കി അബ്ദുള്‍ റാഷിദ് യാത്രയായപ്പോള്‍ കുഞ്ഞ് സുഹറ കൂടിയാണ് ഇരുട്ടിലായത്. അവളുടെ കണ്ണുനീര്‍ത്തുള്ള അച്ഛനോടുള്ള സ്‌നേഹം വിളിച്ചുപറയുന്നതായിരുന്നു.

പൊട്ടിക്കരയുന്ന സുഹറയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ സൗത്ത് കാശ്മീര്‍ ഡിജിപി തന്റെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചിട്ടു. പ്രിയപ്പെട്ട സുഹറ റാഷിദ് നി ഈ രാജ്യത്തിന്റെ മകളാണ്, നിന്റെ കണ്ണുനീര്‍ ഈ രാജ്യത്തിന്റെ കണ്ണുനീരാണ്, ധീരനായ നിന്റെ പിതാവിന്റെ രക്തസാക്ഷിത്വം ഈ രാജ്യത്തിന്റെ ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ എന്നെന്നും സ്മരിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here