ആര്‍ എസ്‌എസിനെ ഉപയോഗിച്ച്‌ സിപിഐഎമ്മിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപിയുടെ ശ്രമം; പി ജയരാജന്‍

തൊടുപു‍ഴ: സ്വകാര്യ സായുധ സേനയായ ആര്‍ എസ്‌എസിനെ ഉപയോഗിച്ച്‌ സിപിഐഎമ്മിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപിയുടെ ശ്രമമെന്ന്‌ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുന്ന ആര്‍ എസ്‌ എസിനെ ഉപയോഗിച്ചാണ്‌, സ്വന്തമായി നിലനില്‍പ്പില്ലാത്ത ബിജെപി വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമല്ലാതിരുന്നിട്ടും രാജ്യം ഭരിക്കുന്നത്‌ സംഘപരിവാര്‍ ശക്തികളാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ആര്‍ എസ്‌ എസും ഐ എസും ചെയ്യുന്നത്‌ ഒരേ പ്രവര്‍ത്തനങ്ങളാണെന്നും ആര്‍ എസ്‌ എസ്‌ ഭീഷണിക്ക്‌ മുന്നില്‍ കോണ്‍ഗ്രസ്‌ കീഴ്‌പ്പെട്ടുവെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ടി എ നസീറിന്റെ 28 ആം രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. ചടങ്ങില്‍ നസീറിന്റെ പിതാവ്‌ അലിയാരെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News