മൂർത്തി മാഷിന് സ്മരണാഞ്ജലിയുമായി ഓർമ പുസ്തകം

കോ‍ഴിക്കോട്: അന്തരിച്ച സി.പി.ഐ.എം. നേതാവ് വി.വി. ദക്ഷിണാ മൂർത്തിക്ക് സ്മരണഞ്ജലി അർപ്പിച്ച് പുസ്തകം പുറത്തിറങ്ങുന്നു. കോഴിക്കോട് കേളു ഏട്ടൻ പഠന കേന്ദ്രമാണ് മൂർത്തി മാഷ് ഒരു ഓർമ പുസ്തകം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഇന്ന് ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. മൂർത്തി മാഷുമായി അടുത്ത ബന്ധം പുലർത്തിയവരുടെ സ്മരണകളും വിലയിരുത്തലുകളുമാണ് പുസ്തകത്തിലുള്ളത് .

ജീവിത പങ്കാളി ടി.എം. നളിനി ടീച്ചറുടെ ഓർമ്മപ്പൂക്കൾ എന്ന കുറിപ്പ് ദക്ഷിണാ മൂർത്തിയിലെ മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവർത്തകനെ വരച്ച് കാട്ടുന്നു. അനുസ്മരണ കുറിപ്പുകൾക്കപ്പുറത്ത് മാഷിന്റെ ജീവിതം അനാവരണം ചെയ്യുന്ന ജീവചരിത്ര ഗ്രന്ഥമാണിത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News