ജെ ഡി യു വിന്‍റെ നിര്‍ണായക യോഗം ഇന്ന്

കോ‍ഴിക്കോട്: ജനതാദള്‍ യു സംസ്ഥാന ഉപസമിതി യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ദേശീയ – സംസ്ഥാന രാഷ്ട്രീയം വിലയിരുത്തുന്നതിനായാണ് രാവിലെ 10 മണിയ്ക്ക് യോഗം ചേരുന്നത്. നിതീഷ്‌കുമാര്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമായ ശേഷം അവരുമായുളള ബന്ധം വിച്ഛേദിച്ചെങ്കിലും ശരത് യാദവിനൊപ്പം ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ജെ ഡി യു തീരുമാനം എടുത്തിട്ടില്ല.

വലിയൊരു വിഭാഗം നേതാക്കള്‍ ശരത് യാദവിനൊപ്പം നില്‍ക്കണമെന്ന നിലപാടിലാണ് . ദേശീയ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ മുഖ്യമായും ചര്‍ച്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News