മുന്നൂറാം ഏകദിനത്തില്‍ സെഞ്ചുറി തികക്കാനൊരുങ്ങി ധോണി; കാത്തിരിക്കുന്നത് രണ്ട് ലോക റെക്കോര്‍ഡുകള്‍; നാലാം ഏകദിനം ഇന്ന്

കൊളംബോ: ഇന്ത്യ ശ്രീലങ്ക നാലാം ഏകദിനത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ മുന്‍ നായകന്‍ ധോണി ഇറങ്ങുന്നത് തന്റെ 300ാം ഏകദിനം കളിക്കാനാണ്. ധോണിയെ കാത്തിരിക്കുന്നതാകട്ടെ രണ്ട് ലോക റെക്കോര്‍ഡുകളും. ഇന്ന് സ്റ്റംപിഗിലൂടെ ഒരു വിക്കറ്റ് നേടാന്‍ കഴിഞ്ഞാല്‍ സ്റ്റംപിഗിലും ധോണി സെഞ്ച്വറി നേടും.

ഇപ്പോള്‍ സംഗക്കാരക്കൊപ്പം 99 വിക്കറ്റുകളാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. ധോണിയെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം നോട്ട്ഔട്ടുകളുടെ ലോക റെക്കോര്‍ഡാണ്. 72 നോട്ട് ഔട്ടുകളുമായി ശ്രീലങ്കന്‍ പേസ് ബൗളര്‍ ചാമിന്ദവാസും, ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഷോണ്‍ പൊള്ളോക്കും നിലവില്‍ ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ്.

ധോണി ഈ രണ്ട് റെക്കോര്‍ഡുകളും സ്വന്തമാക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഇന്ന് ഉച്ചക്ക് 2.30ന് കൊളംബോയിലാണ് മത്സരം. നേരത്തെ ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമല്ല മത്സരം. അതേസമയം ശ്രീലങ്കയില്‍ ഒരു വൈറ്റ് വാഷിനുള്ള സാധ്യത ഉപയോഗപ്പെടുത്താനായി കടുത്ത പോരാട്ടം തന്നെ കോഹ്‌ലിയും സംഘവും പുറത്തെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News