കോഴിക്കോട് നിന്നും ബംഗളുരുവിലേക്കുള്ള KSRTC ബസില്‍ വന്‍ കൊള്ള; വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി യാത്രക്കാരില്‍ നിന്നും പണം തട്ടി; ഞെട്ടിക്കുന്ന സംഭവം ഛന്നപട്ടണത്ത്

കോ‍ഴിക്കോട്: ഇന്ന് പുലര്‍ച്ചെ 2.45 ഓടെ മഥൂരിനടുത്ത് ഛന്നപട്ടണയിലാണ് നാലംഗ മുഖമൂടി സംഘം കെ എസ് ആര്‍ ടി സി യാത്രക്കാരെ കൊള്ളയടിച്ചത്. പ്രാഥമിക കൃത്യത്തിനായി ഇറങ്ങിയ കോഴിക്കോട് നിന്നുള്ള യാത്രക്കാരനെ കത്തി കാണിച്ച് പഴ്‌സ് തട്ടിയെടുത്തു. പിന്നീട് ബസ്സിനകത്ത് കയറിയ സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് സ്ത്രീകളുടെ മാല പറിച്ചു.

ഒരാളുടെ മാല ബസ്സില്‍ നിന്ന് തന്നെ പിന്നീട് കിട്ടി. വയനാട് വൈത്തിരി സ്വദേശിനിയുടെ രണ്ടര പവന്‍ മാലയാണ് നഷ്ടപ്പെട്ടത്. യാത്രക്കാര്‍ ബഹളം വെയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്തതോടെ കവര്‍ച്ച സംഘം ഇറങ്ങി രക്ഷപ്പെട്ടു. ഛന്നപ്പട്ടണ സി ഐ മജ്ഞുനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി ജി പി ലോക് നാഥ് ബെഹ്റ കർണ്ണാടക ഡി ജി പി യുമായി വിഷയം ചർച്ച ചെയ്തു. അക്രമികളെ പിടികൂടാനാവശ്യമായ നടപടി എടുക്കണമെന്ന് ബെഹ്റ ആവശ്യപ്പെട്ടു. ബംഗലുരുവിനും മാണ്ഡ്യയ്ക്കും ഇടയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത് പതിവാണെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പറയുന്നു. പ്രദേശത്ത് മുമ്പും പലതവണ വാഹനങ്ങള്‍ ആക്രമിച്ച് കവര്‍ച്ച നടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News