മരണക്കളിയായി മാറിയ ബ്ലൂവെയില്‍ ഗെയിം; അഡ്മിനായ 17 കാരി പൊലീസ് പിടിയില്‍

മോസ്‌കോ: ആഗോളതലത്തില്‍ തന്നെ ഭീഷണിയുയര്‍ത്തിയ ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. റഷ്യയില്‍ വെച്ചാണ് പെണ്‍കുട്ടി അറസ്റ്റിലായത്. മരണത്തിലേക്ക് നയിക്കാവുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയര്‍ത്തിയ പതിനേഴുകാരിയാണ് പിടിയിലായത്.

ബ്ലൂ വെയില്‍ ഗെയിമിന്റെ അഡ്മിന്‍ ആണെന്ന സംശയത്തില്‍ നേരത്തെ നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി മരണക്കളിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത്. ബ്ലൂവെയില്‍ ഗെയം ചിലരുടെ ഭാവന മാത്രമാണെന്ന ചര്‍ച്ചകള്‍ ലോകമാകെ ചൂടുപിടിക്കുമ്പോഴാണ് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ണായക അറസ്റ്റ്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി. 50 ടാസ്‌കുകള്‍ വരെയുള്ള ഗെയിം നിരവധിപേരെ ആത്മഹത്യയിലേക്കു നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News