ഹാദിയക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; കടുത്ത പ്രതിഷേധവുമായി വനിതാകമ്മീഷന്‍

തിരുവനന്തപുരം; ഹാദിയക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍. ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കഷ്ടമാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. കോടതിയുടെ ഇടപെടലാണ് നിലവില അവസ്ഥ സൃഷ്ടിച്ചത്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. അതേസമയം ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമമുണ്ടായി. ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ഷബ്‌ന സുമയ്യക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ഷബ്‌നയുടെ ഭര്‍ത്താവിനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആദ്യം ആക്രമിച്ചത്.

ഇത് തടയാനെത്തിയപ്പോഴാണ് ഷബ്‌നയ്ക്ക് നേരേയും മര്‍ദ്ദന ശ്രമം നടന്നത്. ആര്‍ എസ് എസുകാര്‍ തന്നെ തള്ളി താഴെയിട്ടെന്ന പരാതിയുമായി ഷബ്‌ന രംഗത്തെത്തി. ഐഎസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ്സുകാരുടെ ആക്രമണമെന്നാണ് ഷബ്‌ന പറയുന്നത്. തനിക്കൊപ്പം പ്രതിഷേധിക്കാനെത്തിയ മൃദുല ഭവാനിയ്‌ക്കെതിരെയും ആര്‍ എസ് എസുകാര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഷബ്‌ന പറയുന്നു. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെയും സംഘപരിവാറുകാര്‍ ഭീഷണിപ്പെടുത്തി.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വൈക്കത്ത് വനിതാ കൂട്ടായ്മയുടെ പ്രതിഷേധം നടന്നത്. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായാണ് സംഘം വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നിലെത്തിയത്. എന്നാല്‍ പുതാവ് അശോകന്‍ ഹാദിയയെ കാണാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതായി പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News