സ്വാശ്രയ മേഖലയെ കുളം തോണ്ടിയ യു ഡി എഫ് പാപഭാരം ഇടത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ട; കോടിയേരി

തിരുവനന്തപുരം; സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത് യു ഡി എഫ് സര്‍ക്കാരുകളാണെന്ന കാര്യം ജനങ്ങള്‍ക്കറിയാമെന്ന് കോടിയേരി. ഇത് മറച്ച് വെച്ച് പാപഭാരങ്ങളെല്ലാം ഇടത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ ജനം തിരിച്ചറിയുമെന്നും കോടിയേരി ചൂണ്ടികാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാശ്രയ മാനേജ്മെന്റുകളെ ഈ രീതിയിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവരിക തന്നെ ചെയ്യും.

മെഡിക്കൽ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ പ്രവേശനം ഇപ്പോൾ സങ്കീർണ്ണമായി. പണമുള്ളവൻ പഠിച്ചാൽ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കം.

സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം കേരളം ഭരിച്ച യു ഡി എഫ് സർക്കാരുകളാണ്. അവരുടെ പാപഭാരം എൽ ഡി എഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News