ചുവപ്പ് ബാഗ് സിഗ്നലാക്കി വന്‍ സ്‌ഫോടനം നടത്തി രക്ഷപ്പെടാന്‍ ഗുര്‍മീത് ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ ജി

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് വിധി പ്രഖ്യാപനത്തിന് ശേഷം രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി ഹരിയാന പൊലീസ് ഐ ജിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ ദേശീയ മാധ്യമമായ എന്‍ ഡി ടി വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിധി പ്രഖ്യാപിച്ച പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതി പൊലീസ് തകര്‍ത്തെന്നും ഐ ജി കെ കെ റാവു വെളിപ്പെടുത്തി.

സംഭവം ഇങ്ങനെയായിരുന്നു. റോത്തക് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു ചുവന്ന ബാഗ് വാഹനത്തില്‍ നിന്ന് എടുത്തു തരണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. അത്യാവശ്യ സാധനങ്ങളുള്ള ചുവന്ന ബാഗ് തനിക്ക് വേണമെന്നായിരുന്നു ഗുര്‍മീത് പറഞ്ഞത്. വാഹനത്തില്‍ നിന്ന് ചുവന്ന ബാഗ് എടുത്തതോടു കൂടിയാണ് കോടതി പരിസരത്തും മറ്റു പലയിടങ്ങളിലും അക്രമം ആരംഭിച്ചത്. കോടതി പരിസരത്ത് അക്രമം അഴിച്ച് വിട്ട് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായതായി ഐജി വിശദമാക്കി. ഹരിയാന പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് ഗുര്‍മീതിന്റെ രക്ഷപെടല്‍ ശ്രമം പൊളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News