തെന്നിന്ത്യൻ താരമായ റായി ലക്ഷ്മി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു,അതും ചൂടൻ വേഷത്തിൽ.നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്താണ് റായി ലക്ഷ്മി അതീവ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിന്റെ 50 സെക്കന്റ് ദൈർഘ്യമുളള ടീസർ ഇതിനോടകം ഹിറ്റായി.
ദീപക് ശിവദാസണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വളരെ തുണി കുറച്ചാണ് റായി ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ടീസർ വ്യക്തമാക്കുന്നു.
2004ൽ നേഹ ധൂപിയയും ജൂലിയിൽ അതീവ ഗ്ലാമറിലാണ് പ്രത്യക്ഷപ്പെട്ടത്.എന്നാൽ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ താനില്ലെന്ന് നേഹ ധൂപിയ വ്യക്തമാക്കി.അങ്ങിനെയാണ് റായി ലക്ഷ്മിക്ക് നറുക്കു വീണത്.ബോൾഡ്,ബ്യൂട്ടിഫുൾ ആന്റ് ബ്ലസ്ഡ് എന്നാണ് സിനിമയുടെ ടാഗ്ലൈൻ.ഒക്ടോബർ 6ന് ചിത്രം തിയ്യേറ്ററുകളിലെത്തും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here