പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു; രാജ്യദ്രോഹകുറ്റവും ചുമത്തി; വേട്ടയാടല്‍ നിയമപരമായി നേരിടുമെന്ന് ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ജയരാജനെ 25–ാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യദ്രോഹകുറ്റമടക്കം ചേര്‍ത്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. യു എ പി എ അടക്കം 15 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് കുറ്റപത്രത്തിലുളളത്.പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും ഗുഢാലോചന നടത്തിയെന്നും സി ബി ഐ പറയുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനു രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ഐ. മധുസൂദനന്‍ എന്നിവര്‍ പ്രതികളാണെന്നാണ് സി ബി ഐ കുറ്റപത്രം പറയുന്നത്.

പി. ജയരാജന്‍ അടക്കം ഒന്‍പതു പേര്‍ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സി ബി ഐയുടെ രാഷ്ട്രീയമായ വേട്ടയാടല്‍ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News