അടിമാലിയില്‍ പൊലീസ്‌ ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഐജി റിപ്പോര്‍ട്ട്‌ തേടി

അടിമാലി: അടിമാലി സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്‌ക്ക്‌ കാരണം കൂടെയുണ്ടായിരുന്നവരാണ്‌ എന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, കൊച്ചി റേഞ്ച്‌ ഐജി സംഭവത്തില്‍ റിപ്പോര്‍ട്ട്‌ തേടി. ഇതുവരെ നടന്ന അന്വോഷണ പുരോഗതി അറിയിക്കാനും ഐജി പി വിജയന്‍ നിര്‍ദേശിച്ചു.

കഞ്ഞിക്കുഴി സ്വദേശി കണിയാംപറമ്പില്‍ കെ എസ്‌ റെജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ഉന്നത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. റെജിയുടെ മരണവുമായി നേരത്തെ അടിമാലി എഎസ്‌ഐക്കെതിരെ ഇടുക്കി ജില്ലാ പൊലീസ്‌ മേധാവി നടപടി സ്വീകരിച്ചിരുന്നു.

റെജിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കഴിഞ്ഞ 11 ന്‌ അടിമാലിയ്‌ല്‍ നിന്ന്‌ കണാതായ റെജിയെ വിഷം കഴിച്ചനിലയില്‍ 13നാണ്‌ കണ്ടെത്തിയത്‌. ചികില്‍സയിലിരിക്കെ 22ന്‌ മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ അന്വോഷണം ശരിയായ ദിശയാലാണെന്ന്‌ ഇടുക്കി എസ്‌ പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News