
ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സ്വകാര്യ കമ്പനിയായി മാറി, ഗ്രൂപ്പും കോഴയും മാത്രമെ അതിലുള്ളൂയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണമെന്നും അവരാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനു സിപിഐഎം അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ബിജെപിയുടെ നിലപാടുകളില്‍ ഇതിനു മുമ്പും ബിഡിജെഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here