അവസാനിക്കാത്ത ജിഎസ്ടി; കാറുകള്‍ക്ക്‌വില കൂടും; സെസ് ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

ദില്ലി: ജി എസ് ടിയുടെ അനന്തരഫലങ്ങള്‍ തുടരുന്നു. ജിഎസ്ടി സെസ് ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. ഇതോടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും (എസ്‌യുവി) ആഡംബര വാഹനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. ഇവയുടെ സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനം വരെയാക്കി ഉയര്‍ത്താനാണ് അനുമതി.

ജിഎസ്ടി വന്നതിനു ശേഷം എസ് യുവികള്‍ക്കും ആഡംബര കാറുകള്‍ക്കും വിലകുറഞ്ഞിരുന്നു. ഒന്നു മുതല്‍ 15 ശതമാനം വരെയായിരുന്നു സെസ് ആയി ഈടാക്കിയിരുന്നത്. അതേസമയം, അടുത്ത മാസം ഒന്‍പതിനു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സെസ് എത്രയാണെന്ന് നിശ്ചയിക്കും. 25 ശതമാനംവരെ സെസ് ഉയര്‍ത്താനുള്ള അനുമതിയാണ് കേന്ദ്രമന്ത്രിസഭ നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News