പീഡനക്കേസുകളില്‍ ബിജെപി ഏറ്റവും മുന്നില്‍; സ്ത്രീത്വത്തെ അപമാനിക്കുന്നത് ‘തൊഴിലാക്കി’യത് ബിജെപി ജനപ്രതിനിധികള്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

ദില്ലി: സ്ത്രീത്വത്തെ അപമാനിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപി ജനപ്രതിനിധികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്‌സ് പഠനറിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 51 ജനപ്രതിനിധികളാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ 48 പേര്‍ എംഎല്‍എമാരും മൂന്നു പേര്‍ എംപിമാരുമാണ്. ഇവരില്‍ 14 പേര്‍ ബിജെപി നേതാക്കളാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനം, അപമാനിക്കല്‍, തട്ടിക്കൊണ്ടുപോവുക, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത ലൈംഗിക ബന്ധം തുടങ്ങിയ കേസുകളിലാണ് ബിജെപി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതില്‍ ആറ് ജനപ്രതിനിധികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ്. ശിവസേനയില്‍ ഏഴു പേരുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ എംപിമാരും എംഎല്‍എമാരുമായവര്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. 4896 തെരഞ്ഞെടുപ്പു സത്യവാങ്മൂലങ്ങളില്‍ 4852 എണ്ണം പഠനത്തിനായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്‌സ് പരിശോധിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ജനപ്രതിനിധികളില്‍ ഏറ്റവുമധികം പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 65 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്രയില്‍ കേസുള്ളത്. 62 പേരുമായി ബീഹാറും, 52 പേരുമായി പശ്ചിമ ബംഗാളും പിന്നാലെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here