യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം; കര്‍ണ്ണാടക സര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോടുനിന്നും ബംഗളൂരുവിലേയ്ക്ക് പോയട്ട കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കര്‍ണ്ണാടകയിലെ ചന്നപ്പട്ടയില്‍ കൊള്ളയടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ മുന്‍കരുതതലുകള്‍ എടുക്കണം. അന്തര്‍സംസ്ഥാന പാതയില്‍ കേരള പൊലീസും ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് ഡിജിപി ലോക് നാഥ് ബെഹ്‌റ കര്‍ണ്ണാടക ഡിജിപിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. കൊള്ളയടിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News