ആരോഗ്യം നന്നാക്കാനാണോ പാല്‍ കുടിക്കുന്നത്; നിങ്ങള്‍ക്ക് തെറ്റി; വാര്‍ദ്ധക്യം ക്ഷണിച്ചു വരുത്തും

ആരോഗ്യം നന്നാക്കാന്‍ പാല്‍ കുടിക്കാറുണ്ടെങ്കില്‍ പെട്ടെന്ന് ആ ശീലത്തോട് ഗുഡ്‌ബൈ പറഞ്ഞേക്കൂ. ആ പാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വീഡനില്‍ നടന്ന പഠനത്തിലാണ് പാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്.


പാലും പാല് കൊണ്ട് ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളും എല്ലുകള്‍ ക്ഷയിക്കുന്നതിനും വേഗത്തില്‍ വാര്‍ധക്യം ബാധിക്കുന്നതിനും കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദിവസവും മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്ന സ്ത്രീകളില്‍ എല്ല് തേയ്മാനം കൂടുതലാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സ്വീഡനില്‍ 1 ലക്ഷം ആളുകളില്‍ നടത്തിയ പഠന സര്‍വ്വേയില്‍ പാല്‍ കുടിക്കാത്തവരാണ് പാല്‍ കുടിക്കുന്നവരേക്കാള്‍ ആരോഗ്യമുള്ളവര്‍ എന്ന കണ്ടെത്തലും ഉണ്ടായി.


പാല്‍ മാത്രമല്ല വെണ്ണ,മറ്റ് പാലുത്പ്പന്നങ്ങള്‍ എന്നിവ അകാല വാര്‍ധക്യം ഉണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു. പ്രശസ്ത ഗവേഷകന്‍ ഡോ.കാള്‍ മൈക്കിള്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel