ചേമ്പർലൈൻ ഇനി ലിവർപൂളിൽ

ആഴ്സണൽ മധ്യനിര താരം അലക്‌സ് ഓക്സലൈഡ് ചേമ്പർലൈൻ ഇനി ക്ളോപ്പിന്റെ ലിവർപൂളിൽ.മധ്യ നിരയിൽ ഏതു റോളിലും കളിക്കാൻ കഴിയുന്ന ചേമ്പർലൈന് വിങ് ബാക്ക് പൊസിഷനിലും തിളങ്ങും. ഏതാണ്ട് 40 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ലിവർപൂൾ ആൻഫീൽഡിൽ എത്തിക്കുന്നത്.2011 ഓഗസ്റ്റിൽ ആഴ്സണലിൽ എത്തിയ ചേമ്പർലൈൻ പക്ഷെ പലപ്പോഴും ടീമിൽ പകരക്കാരന്റെ വേഷത്തിലായിരുന്നു.

നിലവിലെ കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ ആഴ്സണൽ നൽകിയ 180000 പൗണ്ടിന്റെ പുതിയ കരാർ താരം നിരസിച്ചതോടെയാണ് താരത്തെ വിൽക്കാൻ ആഴ്സണൽ നിർബന്ധിതരായത്.ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പമുള്ള താരം സെയ്ന്റ് ജെയിംസ് പാർക്കിലെ ട്രെയിനിങ് ക്യാമ്പിൽ വച്ചാണ് മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ സീസണിൽ അവസാന ഘട്ടങ്ങളിൽ വെങ്കർ 3-4-3 ശൈലിയിൽ ടീമിനെ അണിനിരത്തിയപ്പോൾ ചേമ്പർലൈനായിരുന്നു റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്നത്.24 കാരനായ ചേമ്പർലൈൻ സൗത്താംപ്ടൻ അകാദമിയിലൂടെയാണ് സീനിയർ കരിയറിലേക്ക് ചുവടുവച്ചത്. 2000 മുതൽ സൗത്താംപ്ടന്റെ വിവിധ ജൂനിയർ ലെവൽ ടീമുകളിൽ കഴിവ് തെളിയിച്ച താരം 2010-2011 സീസണിൽ അവരുടെ സീനിയർ ടീമിലും ഇടം നേടി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ ആഴ്സണലിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വെങ്ങർ നിർണായക താരമായി കണ്ടിരുന്നെങ്കിലും താരം പക്ഷെ പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News