അട്ടിമറി പരാമര്‍ശം; ഇതിഹാസതാരവും വെട്ടിലായി

മുംബൈ; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ വിജയം നേടിയ ബംഗ്ലാദേശ് ടീമിന്റെ പ്രകടനം കായികലോകത്തെ ത്രസിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയതിനിടയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ട്വിറ്ററിലൂടെ പ്രതികരിച്ചത്. ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ചതാണ് ക്രിക്കറ്റ് ഇതിഹാസത്തിന് പണിയായത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ ബംഗ്ലാ ആരാധകരും കായികലോകവും രംഗത്തെത്തി.

ബംഗ്ലാദേശ് വലിയ ക്രിക്കറ്റ് ശക്തിയായണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണെന്നും ആരേയും തോല്‍പ്പിക്കുമെന്ന് കാണിച്ചിട്ടുണ്ടെന്നും വിമര്‍ശകര്‍ വ്യക്തമാക്കി. സച്ചിനെ പോലൊരു ഇതിഹാസ താരം കുറച്ചു കൂടി തുറന്ന മനസ്സോടെ അഭിനന്ദിക്കണമായിരുന്നെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News