പോരാട്ടം സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ച ശ്രീരാജിനെ തേടി കാത്തിരുന്ന ആ വിളിയെത്തി

ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ തയ്യാറാക്കപ്പെട്ട പോരാട്ടം എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മലയാള ചലച്ചിത്രലോകത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു. ഇപ്പോഴിതാ പോരാട്ടം സിനിമയുടെ ക്യാമറ കണ്ണുകളെ തേടി കാത്തിരുന്ന ആ വിളിയെത്തി.

ക്യാമറമാന്‍ ശ്രീരാജ് രവീന്ദ്രന്‍ ആണ് കന്നഡയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡയിലെ നവതരംഗസിനിമകളിലൂടെ പ്രശസ്തനായ രക്ഷിത് ഷെട്ടി നിര്‍മിക്കുന്ന സിനിമയിലേക്കാണ് ശ്രീരാജെത്തുന്നത്. 041* ന്റെ സംവിധായകന്‍ സെന്നാ ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

മൈന്‍ഡ് സ്‌ക്രീന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് ശ്രീരാജ്. പരസ്യചിത്രങ്ങള്‍ ഛായാഗ്രഹണം ചെയ്തു തുടങ്ങിയ യുവാവ് ഇന്ന് ആഹഌദത്തിന്റെ നിറവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here