മോഷണത്തിനും പുതുവിദ്യ; പാമ്പിനെ തുറന്നുവിട്ട് ജൂവലറിയില്‍ നിന്ന് സ്ത്രീകള്‍ സ്വര്‍ണവുമായി കടന്നു

ഉത്തര്‍പ്രദേശിലെ റായ്പൂരിലാണ് ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ട് സ്ത്രീകള്‍ ലക്ഷങ്ങളുടെ സ്വര്‍ണവുമായി കടന്നത്. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളും ഒരു ബാലനുമാണ് കയ്യില്‍ സഞ്ചിയുമായി ജൂവലറിയിലെത്തിയത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയുടമയെക്കൊണ്ട് വിവിധ ആഭരണങ്ങള്‍ എടുത്ത് നോക്കുന്നതിനിടെ സഞ്ചിയിലുണ്ടായിരുന്ന പാമ്പിനെ ഇവര്‍ തുറന്നുവിടുകയായിരുന്നു.

കടയുടമ പരിതോഷ് ചാന്ദിവാല ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളിരുവരും പാമ്പിന്റെ പേരില്‍ ഇയാളെ ഭയപ്പെടുത്തി. പാമ്പ് തന്റെ നേരെ എത്തുന്നതുകണ്ട കടയുടമ പേടിച്ച് പുറത്തേക്കോടിയതോടെ സ്ത്രീകള്‍ ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 151 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കടയുടമ പറയുന്നു.

ജൂവലറിയുടമ പരിതോഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ജൂവലറി ഉടമയോട് ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News