ഗുര്‍മീതിന്റെ ആശ്രമത്തിലെ ആഡംബരങ്ങള്‍ കണ്ട് പൊലീസും ഞെട്ടി; വീഡിയോ

സ്വയംപ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തിലെ ആഡംബരങ്ങള്‍ കണ്ട് പൊലീസ് ഞെട്ടി. ദേരാ സച്ച സൗദ ആശ്രമത്തില്‍ റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ച ചുവരുകളും മുന്തിയ തരം ഫര്‍ണിച്ചറുകളുമാണ്. എല്ലാ മുറികളിലും ഗുര്‍മീതിനായി രാജകീയ സിംഹാസനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സ്വീകരണ മുറിയിലെത്തുന്ന ആരാധകരെയും അനുയായികളെയും സ്വീകരിക്കുന്നത് ഗുര്‍മീതിന്റെ വലിയ ഛായാചിത്രങ്ങളാണ്. ഗുര്‍മീതിന്റെ സ്വകാര്യ മുറികളിലാകട്ടെ അത്യാഡംബരങ്ങളാണ്. ആള്‍ ദൈവത്തിന്റെ പള്ളിയുറക്കം കണ്ണഞ്ചിപ്പിക്കുന്ന ആഡംബര മുറിയിലാണ്. ഈ മുറി പൊലീസ് ചവിട്ടി തുറക്കുകയായിരുന്നു.

റെയ്ഡിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News