മുഖ്യമന്ത്രി പിണറായിയും വീരേന്ദ്ര കുമാറും കൂടിക്കാഴ്ച നടത്തി; വീരേന്ദ്ര കുമാറിന്റെ ഇടതുമുന്നണി പ്രവേശനവും ചര്‍ച്ച

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമായേക്കാവുന്ന കൂടിക്കാഴ്ചയാണ് ഇന്ന് കോഴിക്കോട്ട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ എത്തിയാണ് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സന്ദര്‍ശിച്ചത്.

ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു വന്നു എന്നാണ് സൂചന. ജെഡിയു സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗവും പാര്‍ട്ടി ജെഡിയു വിട്ട് എല്‍ഡിഎഫില്‍ ചേരണമെന്ന അഭിപ്രായക്കാരാണ്. ജെഡിയു യുഡിഎഫ് വിട്ട് വന്നാല്‍ മുന്നണി പ്രവേശനം ആ സമയത്ത് ആലോചിക്കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ടത്. പിന്നീട് 2010ല്‍ യുഡിഎഫിന്റെ ഭാഗമായി. പക്ഷെ അതിന് ശേഷം യുഡിഎഫില്‍ നിന്നും നിരന്തരം അഗണന നേരിടുകയായിരുന്നു പാര്‍ട്ടി. പിന്നീട് നടന്ന തദ്ദേശ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികളെ കോര്‍ഗ്രസ് തിരഞ്ഞ് പിടിച്ച് തോല്‍പിച്ചു എന്നാരോപിച്ച് എം.പി വീരേന്ദ്രകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും പരാജയപ്പെട്ടതോടെ പാര്‍ട്ടിക്കുള്ളില്‍ യുഡിഎഫ് വിരുദ്ധ വികാരം ശക്തമായി. പിന്നീട് നടന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ എല്‍ഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്ന് വന്നു. ഈ പശ്ചാത്തലത്തിലാണ് വീരേന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത് ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശനം എന്നുണ്ടാകുമെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News