ബേനസീര്‍ വധം; മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; അഞ്ച് പേര്‍ കുറ്റവിമുക്തര്‍; ഒരാള്‍ക്ക് തടവുശിക്ഷ

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക് ഭീകരവിരുദ്ധ കോടതിയുടെതാണ് ഉത്തരവ്. കേസിലെ അഞ്ചുപേരെ കോടതി കുറ്റവിമുക്തരാക്കി. ഒരാള്‍ക്ക് തടവുശിക്ഷയും വിധിച്ചു.

2007ല്‍ ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ മുഷ്‌റഫായിരുന്നു പ്രസിഡന്റ്. 2013ലാണ് മുഷറഫിനെ പ്രതിപട്ടികയില്‍ ചേര്‍ത്തത്. ഇതിന് പിന്നാലെ മുഷറഫ് ദുബായിലേക്ക് കടക്കുകയായിരുന്നു.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വച്ചാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News