ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കനിഞ്ഞാല്‍ രേവതിക്ക് എംബിബിഎസ് സീറ്റ്

കൊല്ലം: ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കനിഞ്ഞാല്‍ ഈ കശുവണ്ടി തൊഴിലാളിയുടെ മകള്‍ക്ക്് എംബിബിഎസ് സീറ്റ് ലഭിക്കും.

2015-2016ല്‍ കശുവണ്ടി ഫാക്ടറി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായി അറ്റനന്‍സ് ലഭിക്കാതായതോടെയാണ് രാധാ ഭായിയുടെ മകള്‍ രേവതിക്ക് മെഡിക്കല്‍ സീറ്റ് നിഷേധിച്ചത്. ഇഎസ്‌ഐ അധികൃതരോട് അറ്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ഇന്ന് വൈകീട്ട് ഏഴിന് മുമ്പ് ചെന്നൈ ഇഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ എത്തണമെന്നാണ് രേവതിക്ക് ലഭിച്ച നിര്‍ദ്ദേശം. സംഭവം മാധ്യമ പ്രവര്‍ത്തകര്‍ കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനെ അറിയിച്ചിനെ തുടര്‍ന്ന് ചെന്നൈ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുമായി ബന്ധപെടുകയും വിമാനത്തില്‍ രേവതിയേയും കുടുംബത്തേയും എത്തിക്കാനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയാറായി.

തുടര്‍ച്ചയായി 170 ദിവസത്തെ അറ്റനന്‍സില്ലെങ്കില്‍ ഇഎസ്‌ഐയുടെ ഒരാനുകൂല്യങ്ങള്‍ക്കും തൊഴിലാളിക്ക് അര്‍ഹത ഉണ്ടായിരികില്ലെന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയതിന്റെ ഭേദഗതിയോടുള്ള ഉത്തരവാണ് പാവപ്പെട്ട തൊഴിലാളികള്‍ക്ക് ദോഷകരമാവുന്നത്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News