പ്രവാസികളോട് അനുഭാവപൂര്‍ണ്ണമായ സമീപം സ്വീകരിക്കണം; ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: പ്രവാസികളോട് അനുഭാവപൂര്‍ണ്ണമായ സമീപം സ്വീകരിക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് പ്രവാസികളെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ നിക്ഷേപത്തിലെ ഭൂരിഭാഗവും പ്രവാസികളുടേതാണ്. നോര്‍ക്ക റൂട്ട്‌സ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണ കണ്‍വെന്‍ഷന്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് പൊതുവായ ചര്‍ച്ചാ വേദി എന്ന നിലയില്‍ ലോക കേരള സഭ സംഘടിപ്പിക്കും. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ആദ്യ ലോക കേരള വേദി നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്യത്തില്‍ ലോക സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭ വെബ്‌സൈറ്റ് പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി ടി.പി രാമകൃഷ്ണന്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News