ദിലീപിനെ തള്ളി ടോമിച്ചന്‍ മുളകുപാടം

പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച ദിലീപ് ചിത്രത്തിന്റെ ഭാവി എന്താകുമെന്ന കൗതുകത്തിലാണ് സിനിമാലോകം. എന്തുവന്നാലും രാമലീല തീയറ്ററിലെത്തിക്കാന്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓണച്ചിത്രങ്ങള്‍ക്കു തൊട്ടു പിന്നാലെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യം നീണ്ടു പോകുന്നതിനാല്‍ അതില്‍ ഇനി പ്രതീക്ഷ വയ്ക്കണ്ടെന്നാണ് ടോമിച്ചന്റെ തീരുമാനം.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം എന്തു വന്നാലും ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇനി ഇക്കാര്യത്തില്‍ ആരുടേയും ഉപദേശം തേടില്ല. ഇതു സംബന്ധിച്ച് ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപിയും യോജിപ്പിലെത്തിയതായാണ് സൂചന. രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചന്‍ മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാന്‍ ചെയ്തിരുന്നില്ല.

ചിലപ്പോള്‍ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ടല്ല റിലീസ് നീളുന്നത് വര്‍ക്കുകള്‍ തീരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദിലീപിനെ അരുണ്‍ ഗോപി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. . രാമലീല തിയേറ്ററിലിറക്കി കിട്ടുന്ന കളക്ഷന്‍ നേടാനാണ് ടോമിച്ചന്റെ തീരുമാനം. സിനിമ റിലീസ് ചെയ്യാത്തത് വലിയ പ്രതിസന്ധി തനിക്കുണ്ടാക്കുമെന്ന തിരിച്ചറിവുണ്ടായതിനെത്തുടര്‍ന്നാണ് ടോമിച്ചന്റെ ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News