കൊതുകിനെ കൊന്നാലും ചോദിക്കാന്‍ ആളുണ്ട്; ഈ യുവാവിന് കിട്ടിയത് ഗംഭീരപണി

ഒരു കൊതുകിനെ കൊന്നാല്‍ എന്ത് സംഭവിക്കും. ഒന്നും സംഭവിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൊതുകിനെക്കൊന്ന് ട്വിറ്ററില്‍ പടം പോസ്റ്റ് ചെയ്ത ജാപ്പനീസ് യുവാവിന്റെ അക്കൗണ്ട് തന്നെ മരവിപ്പിച്ചാണ് ട്വിറ്റര്‍ പണി കൊടുത്തത്.

ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ കടിച്ച കൊതുകിനെയാണ് യുവാവ് അടിച്ച് കൊന്നത്. വിശ്രമവേളയില്‍ എന്നെ കടിക്കാനെത്തിയ കൊതുകിനെ ഞാന്‍ കൊന്നു എന്ന് പറഞ്ഞാണ് യുവാവ് ചിത്രം പൊസ്റ്റ് ചെയ്തത്.

എന്നാല്‍ പോസ്റ്റ് ഇട്ടതിന്റെ തൊട്ടുപിന്നാലെ യുവാവിന് ട്വിറ്ററിന്റെ മെസേജ് എത്തി. നിങ്ങളുടെ അക്കൗണഅട് മരവിപ്പിക്കുകയാണ്. ഇനി നിങ്ങള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. തുടര്‍ന്ന് പുതിയ ട്വിറ്റര്‍ അക്കൗണ്ട് തുറന്നാണ് തനിക്ക് പറ്റിയ അക്കിടി യുവാവ് ലോകത്തെ അറിയിച്ചത്. 31000 തവണയാണ് ഈ ചിത്രം റീട്വീറ്റ്് ചെയ്തത്. ഇത് ഇരുപത്തി ഏഴായിരത്തില്‍ അധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു

അങ്ങനെ കൊതുകിനെ കൊന്നതിന്റെ പേരില്‍ വിലക്ക് നേരിട്ട ആദ്യ വ്യക്തി എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ജപ്പാന്‍കാരനായ യുവാവ്. സാധാരണ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരെയാണ് ട്വിറ്റര്‍ വിലക്കാറുള്ളത്. ഇപ്പോഴത്തെ നപടിയില്‍ സൈബര്‍ ലോകവും അമ്പരപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News