കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരുടെ കൂട്ട രാജി

ന്യൂഡല്‍ഹി : ജലവിഭവമന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി,എന്നിവര്‍കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ചയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രാജി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന തന്ത്രമാണ് അമിത്ഷാ നടപ്പിലാക്കുന്നത്.

അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു മണിക്കൂറുകള്‍ക്കുള്ളിലാണു രാജീവ് പ്രതാപ് റൂഡിയുടെ രാജി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്രമന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുകയോ ഇന്ന രാജിവെക്കാന്‍ സ്ധ്യതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News