നവീകരിച്ച ഏനാത്ത് പാലം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട : നവീകരിച്ച ഏനാത്ത് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. 5.8 കോടി രൂപ മുടക്കി 6 മാസം കൊണ്ടാണ് പാലം നവീകരണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ജനുവരി ആദ്യ വാരത്തിലായിരുന്നു കല്ലടയാറിന് കുറുകെ ഉള്ള ഏനാത്ത് പാലം അപകടാവസ്ഥയിലായത്. 2 തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയായിരുന്നു. ഇതാണ് 6 മാസംകൊണ്ട് നവീകരിച്ചു ഇപ്പോള്‍ ജനങ്ങള്‍ക് തുറന്നുകൊടുത്തത്.

6 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശം കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ രാപ്പകല്‍ കഷ്ടപ്പെട്ട് പൂര്‍ത്തീകരിച്ചു. 5.8 കോടി രൂപയാണ് ഏനാത്ത് പാലം നവീകരണത്തിന് ചെലവായത്. പാലം പണി പൂര്‍ത്തിയായതോടെ താല്‍കാലികമായി നിര്‍മിച്ചിരുന്ന ബെയ്‌ലി പാലം പൊളിച്ചു മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News