പരീക്ഷാ ഹാളില്‍ നിന്ന് നേരെ കല്ല്യാണമണ്ഡപത്തിലേക്ക്

എം എസ് ഡബ്ല്യൂ അവസാന വര്‍ഷ പരീക്ഷ ദിവസം തന്നെയായിരുന്നു കണ്ണൂര്‍ സ്വദേശിനി രജീനയുടെ വിവാഹതീയതിയും. വിവാഹം നിശ്ചയിച്ച് ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ച ശേഷമാണ് മാറ്റി വെച്ച അവസാന പരീക്ഷയുടെ തീയതി വരുന്നത്.

വിവാഹ ദിവസം എങ്ങനെ പരീക്ഷ എഴുതും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ പരീക്ഷയില്‍ നിന്നും പിന്മാറാന്‍ ബന്ധുക്കളും കാരണവന്മാരും നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ 2 വര്‍ഷത്തെ കഠിന പ്രയത്‌നം പാഴാക്കികൊണ്ട് പിന്മാറാന്‍ രജീന തയ്യാറായില്ല. രജീനയുടെ ആ നിശ്ചയ ദാര്‍ഡ്യത്തെ മാതാപിതാക്കളും പിന്തുണച്ചു. അവസാന വര്‍ഷ പരീക്ഷയ്ക്ക് രജീന തയ്യാറെടുത്തു.

പരീക്ഷ രാവിലെ 9.30 ന് വിവാഹമൂഹൂര്‍ത്തം 12.30 ഒടുവില്‍ വിവാഹ വസ്ത്രത്തില്‍ രജീന പരീക്ഷയ്‌ക്കെത്തി. പരീക്ഷയ്ക്ക് ശേഷം വിവാഹ മണ്ഡപത്തിലെത്തിയ രജീനയെ കൃത്യം12.30 ന്
വരന്‍ ഷിനോജ് താലിചാര്‍ത്തി. ഒടുവില്‍ ജീവിതത്തിലേയ്ക്കുള്ള പരീക്ഷയും വിജയിച്ച സന്തോഷത്തിലാണ് ഷിനോജും രജീനയും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News