കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ സമയോചിതമായ ഇടപെടല്‍; രേവതിക്ക് മെഡിക്കല്‍ സീറ്റില്‍ പ്രവേശനം

കൂലിപണിക്കാരന്റേയും കശുവണ്ടിതൊഴിലാളിയുടേയും മകള്‍ക്ക് സീറ്റ് ലഭിക്കില്ലെ എന്ന ചോദ്യം ഉന്നയിച്ച രേവതിയുടെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ സമയോചിതമായ ഇടപെടലാണ് ഈ തൊഴിലാളി കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. ചെന്നൈയിലെത്തിയ രേവതിക്ക് ഇന്നു മെഡിക്കല്‍ സീറ്റില്‍ പ്രവേശനം ലഭിക്കും.

2015-2016 ല്‍ കശുവണ്ടി ഫാക്ടറി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന് അറ്റനന്റന്‍സ് ലഭിക്കാതായതോടെയാണ് ഈ.എസ്.ഐ ആനുകൂല്യം നഷ്ടപ്പെടുകയും കശുവണ്ടി തൊഴിലാളിയായ രാധാഭായിയുടെ മകള്‍ രേവതിക് മെഡിക്കല്‍ സീറ്റ് നിഷേധിക്കുകയും ചെയ്തത്.

ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സംമ്പാദിച്ചെങ്കിലും അവസാന നിമിഷം സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ ഇടപ്പെട്ടതോടെ രേവതിക്കും രക്ഷിതാക്കള്‍ക്കും വിമാനത്തില്‍ ചെന്നൈയിലേക്ക് പറക്കാനായി.

വിമാനയാത്രാ ചിലവ് കാഷ്യുകോര്‍പറേഷന്‍ ചെയര്‍മാനും ജീവനകാരും വഹിച്ചു. അഭിഭാഷകനും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ രാഹുലും ഇവരെ സഹായിക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്.

ഇന്നലെ രേവതിയേയും കുടുംബത്തേയും മുള്‍മുനയില്‍ നിര്‍ത്തിയ സാഹചര്യം ഇങ്ങനെ
ഈ.എസ്.ഐ അധികൃതരോട് അറ്റനന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. 5 മണിക്കു മുമ്പ് ചെന്നൈയില്‍ എത്തി അഡ്മിഷന്‍ എടുക്കണമെമ്മ മാനേജ് മെന്റ് നിര്‍ദ്ദേശം രേവതിയേയും കുടുംബത്തേയും ആശങ്കയിലാഴ്ത്തി. സംഭവം അറിഞ്ഞ കാഷ്യുകോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ ചെന്നൈ മെഡികല്‍ കേളേജ് അധികൃതരുമായി ബന്ധപെടുകയും വിമാനത്തില്‍ രേവതിയേയും കുടുംബത്തേയും എത്തിക്കാനുള്ള ചിലവ് ഏറ്റെടുക്കാനും തയാറായി.

73 ദിവസത്തെ അറ്റനന്‍സില്ലെങ്കില്‍ ഇ.എസ്.ഐയുടെ ഒരാനുകൂല്യങ്ങള്‍ക്കും തൊഴിലാളിക് അര്‍ഹത ഉണ്ടായിരികില്ലെന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയതിന്റെ കീഴിലെ ഈ.എസ്.ഐ കോര്‍പ്പറേഷന്റെ ഉത്തരവാണ് പാവപ്പെട്ട തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel