വീണ്ടും സംവിധായകനായി ബാലചന്ദ്രമേനോന്‍

പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൃഷ്ണകലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍. ഹരികുമാറാണ്.

അഭിനേതാക്കളാരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ആദ്യഘട്ട ജോലികള്‍ തുടങ്ങിയിട്ടേയുള്ളൂ.പുതിയ ആളുകളെ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നും ബാലചന്ദ്രമേനോന്‍ അറിയിച്ചു.

ഞാന്‍ സംവിധാനം ചെയ്യും’ എന്ന 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാലചന്ദ്രമേനോന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News