നടനവിസ്മയം കമല്‍ഹാസന്‍ തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: നടനവിസ്മയം കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി 12 മണിക്ക് കമല്‍ഹാസന്‍ ക്ലിഫ് ഹൗസ് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ കമല്‍ഹാസന് ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചവിഷയമാകും.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസനെന്ന് കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. എഐഎഡിഎംകെ സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ശൈലിയാണ് കമലഹാസന്‍ സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News